Wonders of deep sea!! A fish caught from the Porto Ferrari yo of Italian Island goes viral
ആഴക്കടലില് ഒളിച്ചിരിക്കുന്ന അദ്ഭുതങ്ങള് ഏറെയാണ്. അക്കൂട്ടത്തില് ഏറ്റവും ഒടുവിലത്തേതാണ് ഇറ്റാലിയന് ദ്വീപായ എല്ബയിലെ പോര്ട്ടോ ഫെരായി യോയില് നിന്നു പിടികൂടിയ ഒരു മത്സ്യം. സാധാരണയില് നിന്നു വ്യത്യസ്ത മുഖവുമായി സമൂഹമാധ്യമങ്ങളില് ഈ മത്സ്യം തരംഗമായി. ഏതായാലും ജീവിയെ കണ്ട നാവികര്ക്ക് ഒരേ സമയം അത്ഭുതവും രസവും തോന്നി. കാരണം വേറെയൊന്നുമല്ല, ആ മത്സ്യത്തിന് പന്നിയുടെ മുഖവും സ്രാവിന്റെ ഉടലുമാണ്. ഇറ്റാലിയന് ദ്വീപായ എല്ബയിലെ പോര്ട്ടോഫെറായോ പട്ടണത്തിലുള്ള ഡാര്സേന മെഡിസിയയില് നങ്കൂരമിട്ടിരിക്കുന്ന നാവികസേനയുടെ കപ്പലിലെ ജീവനക്കാരാണ് വെള്ളത്തിന് മുകളില് പൊങ്ങിക്കിടക്കുന്ന ഈ അസാധാരണ ജീവിയെ കണ്ടത്. വെള്ളത്തില് നിന്നും ഈ വിചിത്രമായ ജീവിയെ പുറത്തെടുക്കാന് അവര് വേഗത്തില് നീങ്ങി. അടുത്തെത്തിയപ്പോള് അത് ഒരു സ്രാവിന്റെ ശരീരം പോലെ കാണപ്പെടുന്ന പന്നിയുടെ മുഖമുള്ള മത്സ്യമാണ് എന്ന് ഒന്നുകൂടി വ്യക്തമായി. അസാധാരണമായ മുഖഭാവമുള്ള മീനിന്റെ ചിത്രങ്ങളും നാവികര് തന്നെയാണ് പകര്ത്തിയത്. ജനിതകവ്യതിയാനം സംഭവിച്ചതിനാലാവാം മീനിന്റെ മുഖത്തിന് ഇത്തരമൊരു രൂപം ഉണ്ടായതെന്ന് കരുതിയെങ്കിലും സംഗതി അതല്ല. ആങ്കുലാര് റഫ്ഷാര്ക്ക് എന്നറിയപ്പെടുന്ന ഒരിനം മത്സ്യമാണിത്. ഈ ഇനത്തില്പ്പെട്ട എല്ലാം മീനുകള്ക്കും ഇതേ മുഖം തന്നെയാണുള്ളത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, ഈ ജീവിയെക്കുറിച്ച് അറിയാവുന്ന ആളുകള് ഇത് യഥാര്ത്ഥത്തില് ഒരു പരുക്കന് സ്രാവാണെന്ന് പരാമര്ശിച്ചു.സമുദ്രോപരിതലത്തില്നിന്ന് 2300 അടി താഴ്ചയിലാണ് സാധാരണയായി ഇവ വസിക്കുന്നത്. മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം പിഗ് ഫേസ് ഷാര്ക്ക് എന്നും ഇവയ്ക്കു പേരുണ്ട്. ഇന്റര്നാഷണല് യൂണിയന് ഫോര് ദ കണ്സര്വേഷന് ഓഫ് നേച്ചര് തയാറാക്കിയ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില് ആങ്കുലാര് റഫ്ഷാര്ക്ക് ഇടം നേടിയിട്ടുണ്ട്. അതിനാലാവാം അധികം ആളുകളുടെ ശ്രദ്ധയില് ഇത് പെടാതെ പോവുന്നത്.എന്നിരുന്നാലും,ചില സന്ദര്ഭങ്ങളില് ഇതിനെ കാണാറുണ്ട് എന്ന് പ്രദേശവാസികള് പറയുന്നു. സമൂഹമാധ്യമങ്ങളിലെത്തിയ ചിത്രങ്ങള് കണ്ടതോടെ നാവികരെ പോലെ ഏറെ അദ്ഭുത്തോടെയാണ് കൂടുതല് ആളുകളും പ്രതികരിക്കുന്നത്. ഇത്തരം ജീവികളെ കണ്ടെത്തിയാല് അവയ്ക്ക് അപകടം ഉണ്ടാകാത്തവിധത്തില് തിരികെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്കു തന്നെ വിട്ടയയ്ക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗവും പങ്കുവയ്ക്കുന്നത്. #FishofofItalianIsland #WonderFish #KeralaKaumudinews